ശബരിമല സ്വര്‍ണക്കൊള്ള: രാജ്യവ്യാപകമായി 21 ഇടങ്ങളില്‍ ഇഡി റെയ്ഡ് ആരംഭിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: രാജ്യവ്യാപകമായി 21 ഇടങ്ങളില്‍ ഇഡി റെയ്ഡ് ആരംഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നു രാവിലെ മുതല്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കൊച്ചി സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനം, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വസതി, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട് എന്നിവിടങ്ങളില്‍ കേന്ദ്ര ഏജന്‍സി പരിശോധന നടത്തി.

കേരള പോലീസിന്റെ എഫ്ഐആര്‍ അടിസ്ഥാനത്തിലാക്കി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്ഥാപിച്ചിരുന്ന സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് പാളികളില്‍ നിന്ന് ഗണ്യമായ അളവില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് കേസ്.
പുലര്‍ച്ചെ കര്‍ണാടകയിലെ ബല്ലാരിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വസതിയിലും പരിശോധന തുടരുകയാണ്.. സിആര്‍പിഎഫ് ജവാന്മാരുടെ കനത്ത സുരക്ഷാ വലയത്തിലാണ് ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരണം നടത്തുന്നത്.
Sabarimala gold theft: ED begins raids at 21 locations across the country

Share Email
LATEST
More Articles
Top