വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ കുടുംബ ത്തിലേക്ക് മറ്റൊരു അതിഥി കൂടിയെ ത്തുന്നു. ഇന്ത്യൻ വംശജ കൂടിയായ വാൻസിന്റെ പത്നി ഉഷാ വാൻസ് നാലാമ തൊരു കുഞ്ഞിന്റെ ജനനത്തിനായുള്ള കാത്തിരിപ്പിലാണ്. താൻ ഗർഭിണി ആണെന്നുള്ള വിവരം ഉഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഈ വേനൽക്കാലത്ത് നാലാമത്തെ കുട്ടി ഒരു ആൺകുട്ടി ജനിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസും വനിത ഉഷ വാൻസും ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ആവേശകരമായ ചില വാർത്തകൾ പങ്കിടുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബം വളരുകയാണ് – ഉഷാ വാൻസ് ഒരു പോസ്റ്റിൽ കുറിച്ചു
ജൂലൈ അവസാനത്തോടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാം ക്ഷയോടെ കാത്തിരി ക്കുകയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. തങ്ങളെ പരിചരിക്കുന്ന സൈനിക ഡോക്ടർ മാർക്കും മറ്റു ജീവനക്കാർക്കും നന്ദി പറയുന്നതായും പോസ്റ്റിൽ വ്യക്തമാക്കി
2014 ൽ വിവാഹിതരായ ജെ.ഡി വാൻസിനും ഉഷയ്ക്കും ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്ന് കുട്ടിക ളാണുള്ളത്.
അമേരിക്കയിൽ കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്നും നമ്മുടെ രാജ്യത്ത് കൂടുതൽ സന്തോഷമുള്ള കുട്ടികളെ ഞാൻ ആഗ്രഹി ക്കുന്നുവെന്നും വൈസ് പ്രസിഡന്റി ന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ വാൻസ് പറഞ്ഞിരുന്നു
Second lady Usha Vance announces she is pregnant with 4th child











