ടെക്സാസിൽ ഗുരുതരമായ എച്ച്-1ബി വീസ തട്ടിപ്പ് നടക്കുന്നതായി റിപ്പബ്ളിക്കൻ നേതാവ് മാർജോറി ടെയ്‌ലർ ഗ്രീൻ, കഴിഞ്ഞവർഷം 700000 പേർക്ക് ഒറ്റ അഭിഭാഷകൻ എച്ച്-1ബി വീസ സംഘടിപ്പിച്ചു നൽകിയതായും ആരോപണം

ടെക്സാസിൽ ഗുരുതരമായ എച്ച്-1ബി വീസ തട്ടിപ്പ് നടക്കുന്നതായി റിപ്പബ്ളിക്കൻ നേതാവ് മാർജോറി ടെയ്‌ലർ ഗ്രീൻ, കഴിഞ്ഞവർഷം 700000 പേർക്ക് ഒറ്റ അഭിഭാഷകൻ എച്ച്-1ബി വീസ സംഘടിപ്പിച്ചു നൽകിയതായും ആരോപണം

യുഎസിലെ ടെക്സാസിൽ ഗുരുതരമായ എച്ച്-1ബി തട്ടിപ്പ് നടക്കുന്നതായി റിപ്പബ്ളിക്കൻ നേതാവ്മാർജോറി ടെയ്‌ലർ ഗ്രീൻ . ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ഇടെ കോൺഗ്രസിൽ നിന്ന് രാജിവച്ച ഗ്രീൻ എച്ച്-1ബി വീസ തട്ടിപ്പു സംബന്ധിച്ച് ഒരു വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. 2025 ൽ മാത്രം ടെക്സാസിൽ 700,000 എച്ച്-1ബി വീസകൾ അനുവദിച്ചെന്നാണ് വിഡിയോയുടെ ഉള്ളടക്കം.ഡാളസ് ആസ്ഥാനമായുള്ള ഇമിഗ്രേഷൻ അഭിഭാഷകൻ ചന്ദ് പർവ്വതനേനിയാണ് H-1B അപേക്ഷകർക്ക് അനുമതി നൽകിയതെന്നും ആരോപിച്ചു. 2024 വരെ ഏകദേശം 400,000 H-1B വിസ അപേക്ഷകർക്ക് അദ്ദേഹം അംഗീകാരം നൽകിയിരുന്നുവെന്നും 2025 ആയപ്പോഴേക്കും ഈ എണ്ണം ഏകദേശം 700,000 ആയി ഉയർന്നതായും ഗ്രീൻ കൂട്ടിച്ചേർത്തു . എന്നാൽ ഒരു അമേരിക്കൻ മാധ്യമവും ഇത്തരം തട്ടിപ്പ് നടന്നതായി എവിടെയും വാർത്ത നൽകിയിട്ടില്ല

. എന്നാൽ ചില സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ ഇത്തരത്തിൽ വിഡിയോകളും വ്ളോഗുകളും ചെയ്യുന്നത് യുഎസിൽ പുതിയ കാഴ്ചയുമല്ല. ഇതിനു മുമ്പ് ഇന്ത്യൻ എംബസി വഴി ഫെൻ്റനൈൽ കടത്തുന്നു എന്ന് ആരോപിച്ച് ഒരു യൂട്യൂബ് വിഡിയോ ടെക്സസിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എംബസി ഉദ്യാഗസ്ഥരെ എഫിബിഐ അറസ്റ്റ് ചെയ്തു എന്ന രീതിയിലായിരുന്നു വ്യാജ വാർത്ത പ്രചരിച്ചിരുന്നത്. ഇപ്പോൾ എച്ച് വൺ ബി വീസ സംബന്ധിച്ച് വലിയ വിവാദം അമേരിക്കയിൽ നടക്കുന്നുമുണ്ട്. എച്ച് 1 ബി വീസയിൽ എത്തുന്നവർ അമേരിക്കക്കാരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് വലിയ ആരോപണം.

ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ അവകാശവാദം ഉയർന്നത്, അതിൽ പൗരനല്ലാത്ത ഒരാൾക്ക് എച്ച്-1ബി വിസ ഉപയോഗിച്ച് അമേരിക്കയിൽ പ്രവേശിക്കുന്നതിന് 100,000 ഡോളർ നൽകണം എന്നതും ഉൾപ്പെടുന്നു.

“വടക്കൻ ടെക്സാസിൽ ഗുരുതരമായ എച്ച്1ബി വിസ തട്ടിപ്പ് നടക്കുന്നതായി തോന്നുന്നു. 2025 ൽ മാത്രം ഒരു ഇമിഗ്രേഷൻ അഭിഭാഷകൻ 700,000-ത്തിലധികം എച്ച്1ബി വിസകൾ കൊണ്ടുവന്നു,” അവർ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇതായിരുന്നു.

എച്ച്1ബി വിസ നിർത്തലാക്കണം എന്നാണ് ഗ്രീനിനെ പോലുള്ള അതിതീവ്ര വലതുപക്ഷംവാദികളുടെ അഭിപ്രായം.

Serious H-1B Visa Fraud In Texas alleges Marjorie Taylor Greene

Share Email
LATEST
More Articles
Top