വരുന്നത് ഇടത് വിസ്മയമോ? ശശി തരൂരിനെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎം നീക്കം? ദുബായിൽ രഹസ്യ ചർച്ച നടന്നതായി സൂചന; കോൺഗ്രസ് യോഗത്തിൽ തരൂർ പങ്കെടുക്കില്ല

വരുന്നത് ഇടത് വിസ്മയമോ? ശശി തരൂരിനെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎം നീക്കം? ദുബായിൽ രഹസ്യ ചർച്ച നടന്നതായി സൂചന; കോൺഗ്രസ് യോഗത്തിൽ തരൂർ പങ്കെടുക്കില്ല

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എം പിയെ ഇടത് പാളയത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം നിർണ്ണായക നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി വളരെ അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയുടെ മധ്യസ്ഥതയിൽ ദുബായിൽ വെച്ച് ചർച്ചകൾ നടന്നതായാണ് പുറത്തുവരുന്ന സൂചനകൾ. ജനുവരി 27 ന് നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്ന് തരൂർ വിട്ടുനിൽക്കുന്നത് ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നുണ്ട്. തരൂർ ഇടതുപക്ഷത്തേക്ക് എത്തുന്ന വലിയ രാഷ്ട്രീയ വിസ്മയമാകുമോ വരാനിരിക്കുന്ന ദിവസങ്ങളിൽ രാഷ്ട്രീയ കേരളം കാണുക എന്ന ആകാംക്ഷയാണ് ഇതോടെ സജീവമായത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധിയിൽ നിന്ന് അപമാനമേറ്റതാണ് തരൂർ, പാളയം വിട്ടേക്കുമെന്ന സൂചനകകൾ ശക്തമാകാൻ കാരണം.

Share Email
LATEST
More Articles
Top