ബംഗ്ലാദേശില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഹമ്മദ് യൂനുസിന് കഴിയില്ല: ആഞ്ഞടിച്ച് ഷെയ്ക്ക് ഹസീന

ബംഗ്ലാദേശില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഹമ്മദ് യൂനുസിന് കഴിയില്ല: ആഞ്ഞടിച്ച് ഷെയ്ക്ക് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്കുനന് മുഹമ്മദ് യൂനുസിന് കഴിയില്ലെന്നു മുന്‍ പ്രധാനമന്ത്രി ഷേയ്ക്കഖ് ഹസീന. നീതിപൂര്‍വമായ തെരഞ്ഞടുപ്പ് നടത്താന്‍ യൂനിസിന് കഴിയില്ലെന്നും അതിനാല്‍ അവരെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും ഹസീന ആഹ്വാനം ചെയ്തു.

യൂനസ് അഴിമതിക്കാരനും അധികാരക്കൊതിമുള്ള രാജ്യദ്രോഹിയുമാണെന്നു ഹസീന ആരോപിച്ചു.തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന ഗൂഢാലോചനയില്‍ യൂനസിന് പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം 12 ന് ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹസീനയുടെ ഈ ആഹ്വാനം.ഫെബ്രുവരി 12നാണ് പൊതുതെരഞ്ഞെടുപ്പ്. 2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നും പാലായനം ചെയ്ത ഹസീന ഇന്ത്യയില്‍ അഭയം തേടി.

ബംഗ്ലാദേശില്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദുര്‍ബല വിഭാഗക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ അവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ബംഗ്ലാദേശിന്റെ ധീരരായ മക്കളും പെണ്‍മക്കളും രക്തസാക്ഷികളുടെ രക്തത്താല്‍ എഴുതിയ ഭരണഘടനയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ജനാധിപത്യപരവും പുരോഗമനപരവും മതനിരപേക്ഷവുമായ ശക്തികള്‍ ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കണം. കൊലയാളിയായ ഫാസിസ്റ്റും അയാളുടെ സഹകാരികളും നടത്തുന്ന രാജ്യദ്രോഹപരമായ നീക്കങ്ങളെ നേരിടണമെന്നും ഹസീന ആഹ്വാനം ചെയ്തു.

Sheikh Hasina slams Muhammad Yunus for not being able to hold free elections in Bangladesh

Share Email
LATEST
More Articles
Top