നൈജീരിയയില്‍ ഇന്ത്യക്കാരായ 22 ജീവനക്കാരുമായി കപ്പല്‍ പിടിച്ചെടുത്തു: കപ്പലില്‍ നിന്നും 31.5 കിലോഗ്രാം കൊക്കയിന്‍ കണ്ടെടുത്തു

നൈജീരിയയില്‍ ഇന്ത്യക്കാരായ 22 ജീവനക്കാരുമായി കപ്പല്‍ പിടിച്ചെടുത്തു: കപ്പലില്‍ നിന്നും 31.5 കിലോഗ്രാം കൊക്കയിന്‍ കണ്ടെടുത്തു

ലാഗോസ്: നൈജീരിയയില്‍ 22 ഇന്ത്യക്കാരായ ജീവനക്കാരുമായി കപ്പല്‍ പിടിച്ചെടുത്തു. കപ്പലില്‍ നിന്നും മാരക ലഹരി പദാര്‍ഥമായ 31.6 കിലോഗ്രാം കൊക്കൈയിന്‍ കണ്ടെടുത്തതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയതത്്. ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന ചരക്ക് കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്.

നൈജീരിയയിലെ നാഷനല്‍ ഡ്രഗ് ലാ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയാണ് (എന്‍ഡിഎല്‍എ) ലഹരി പിടികൂടിയത്. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമായിട്ടാണ് നൈജീരിയയെ കണക്കാക്കുന്നത്.

ലഹരി കടത്തലിനു പുറമേ രാസലഹരി ഉല്‍പ്പാദന കേന്ദ്രങ്ങളും നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ലാഗോസില്‍ ബ്രസീലില്‍ നിന്നെത്തിയ കപ്പലില്‍നിന്നും 20 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയിരുന്നു.

Ship with 22 Indian crew members seized in Nigeria: 31.5 kg of cocaine recovered from the ship

Share Email
LATEST
More Articles
Top