വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കു വെച്ച ചിത്രം ഇറാനെ ആക്രമിക്കാനുള്ള സൂചനയോ എന്നു ചർച്ച. “ഉടൻ” എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രമാണ് വ്യാപക ചർച്ച ആയി മാറിയത്.90 കളിലെ മോഡൻ ട്രംപിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
90-കളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ “ഉടൻ” എന്ന ഒറ്റ വാക്ക് മാത്രമേ കുറിച്ചിട്ടുള്ളു.. പോസ്റ്റിൽ കൂടുതൽ വിശദീകരണമൊന്നും നൽകിയിട്ടുമില്ല. ഇതോടെയാണ് ഈ ചിത്രത്തെ ചൊല്ലി പല അഭ്യൂഹങ്ങളും വരുന്നത്.
ട്രംപ് വൈറ്റ് ഹൗസിന് മുകളിൽ നില്ക്കുന്ന ചിത്രത്തെക്കുറിച്ച് റിപ്പബ്ലിക്കൻമാരും അമേരിക്കൻ അനുകൂലികളും വലിയ സൈനിക നടപടികളുടെ മുന്നൊരു ക്കമായുള്ള ചിത്രം എന്നാണ് വിശേഷി പ്പിക്കുന്നത്. എന്നാൽ മറ്റു ചിലർ ഇതിനെ ഇതിനെ വൈറ്റ് ഹൗസിലെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെ ടുത്തിയാണ് പരാമർശം നടത്തുന്നത്
ചിലർ ഇത് വെനിസ്വേലയോ ഇറാനോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നീക്കങ്ങളെപ്പറ്റിയുള്ള സൂചന എന്നും വ്യക്തമാക്കുന്നു അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായുള്ള സൂചന എന്നും ചിലർ പറയുന്നു
ചിത്രത്തെ പരിഹസിച്ചു കൊണ്ടും പലരും രംഗത്തെത്തി ചിത്രത്തിലെ രൂപം വിചിത്ര മായി തോന്നുന്നുവെന്നും കമ്പ്യൂട്ടറിൽ സൃഷ്ടിച്ച ഒരു കഥാപാത്രത്തെപ്പോലെ തോന്നുമെന്നായിരുന്നു ചിലരുടെ പക്ഷം.
വിശദീകരണം ഇല്ലാതെ ഇട്ട ഈ ചിത്രം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടയാക്കും എന്ന് ഒരുപറ്റം ആളുകൾ അഭിപ്രായപ്പെട്ടു.
Signal to attack Iran? Trump postsmysterious ‘soon’ photo and the internet goes crazy













