തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചത് മേയർ ആക്കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആർ ശ്രീലേഖ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കിയാണ് ശാസ്ത മംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രംഗത്തു വന്നത്.
തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍ സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയ റാക്കു മെന്ന വാഗ്ദാനത്തിന്‍റെ പുറത്താ ണെന്നും ശ്രീലേഖ പറഞ്ഞു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മത്സരിക്കാൻ താല്പര്യമില്ലാതിരുന്ന തന്നെ മേയ റാക്കുമെ ന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. സ്ഥാനാര്‍ ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താൻ.
പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്.
എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയ തുകൊണ്ടായിരിക്കാം അത്ത രമൊരു തീരുമാനമെ ടുത്തതെ ന്നാണ് തന്‍റെ കണക്കുകൂട്ട ലെന്നും ശ്രീലേഖ പ്രതികരിച്ചു.
Sreelekha expressed her dissatisfaction by contesting the corporation on the promise of being made mayor.











