കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകര്‍മ്മം മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ നിര്‍വ്വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ വിശ്വാസികളായ 40-തോളം പേര്‍, തങ്ങളുടേതായ ആരാധനരീതികളും, വിശ്വാസപാരമ്പര്യങ്ങളും സംരക്ഷിക്കുവാനും പിന്തുടരുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, മലങ്കരസഭയുടെ അന്നത്തെ മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവാ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോട്, 1957 മുതല്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും വൈകിട്ട് നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ ഓര്‍ത്തഡോക്‌സ് രീതിയിലുള്ള സന്ധ്യാപ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയുണ്ടായി. ഭാരതീയ സ്വതന്ത്രസഭയെന്ന നിലയില്‍ കുവൈറ്റില്‍ ആദ്യമായി സ്വന്തമായ ആരാധനകള്‍ക്ക് തുടക്കം കുറിയ്ക്കുവാന്‍ സാധിച്ചുവെന്ന നിലയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനിക്കുവാന്‍ സാധിക്കും. 1957 ജനുവരി 15-നു തുടക്കം കുറിച്ച ഓര്‍ത്തഡോക്‌സ് സിറിയന്‍ ഇടവകയില്‍, അതേവര്‍ഷം മാര്‍ച്ച് മാസത്തില്‍ കുവൈറ്റില്‍ സ്വകാര്യസന്ദര്‍ശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുകയുണ്ടായി.
തുടര്‍ന്ന് 1962-ല്‍ അന്നത്തെ ബഹറിന്‍ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് കുര്യന്‍, കുവൈറ്റ് സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു തുടങ്ങിയതോടെ, സന്ധ്യാനമസ്‌ക്കാരങ്ങളിലും മറ്റും ഒതുങ്ങി നിന്ന ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ രീതിയില്‍ ആരംഭിക്കുകയുണ്ടായി. ഏതാണ്ട് 6 മാസങ്ങള്‍ക്കു ശേഷം റവ. ഫാ. സി.വി. ജോണിനെ, ഇടവകയുടെ പ്രഥമവികാരിയായി ഔദ്യോഗികമായി നിയമിച്ചതോടെ 120 അംഗങ്ങളുമായി ഇടവകയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കുകയും, പിന്നീട് 1994-95 കാലയളവില്‍ ഭദ്രാസനമെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഇടവകപൊതുയോഗ തീരുമാനപ്രകാരം പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ പുനര്‍:നാമകരണം ചെയ്യപ്പെട്ട ഇടവകയെ, 2007 നവംബര്‍ മാസം 2-ാം തീയതി പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ തിരുമേനി ‘മഹാ ഇടവക’യായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ട്രസ്റ്റി ദീപക്ക് അലക്‌സ് പണിക്കര്‍, സെക്രട്ടറി ജേക്കബ് റോയി, സപ്തതി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ മാത്യൂസ് വര്‍ഗ്ഗീസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. ജോസഫ്, ഫിനാന്‍സ് കണ്‍വീനര്‍ നവീന്‍ കുര്യന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇടവകാംഗമായ സജി ഡാനിയേലാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
St. Gregory the Great Parish in Kuwait celebrates the fullness of the Sabbath













