അത്ര സ്നേഹമെങ്കിൽ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചുകൂടേ, നായപ്രേമികളോട് കോടതി

അത്ര സ്നേഹമെങ്കിൽ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചുകൂടേ, നായപ്രേമികളോട് കോടതി


ഡെൽഹി: തെരുവുനായ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് സുപ്രീം കോടതി. തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കും അതിൽ ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.

നായ സ്നേഹികളെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായസ്നേഹികളോട് കോടതി ചോദിച്ചു. അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചൂടെ എന്ന് മൃഗസ്നേഹികളുടെ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു

Share Email
LATEST
Top