ടോക്കിയോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാനിലെ കിഴക്കന്‍ നോഡ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. സുനാമി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, എന്നാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ജപ്പാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ എട്ടിന് ജപ്പാനിലെ സെര്‍ജിയോണില്‍ 7.5 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. 90,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. നവംബര്‍ 30 ന് 5.6 തീവ്രതയുള്ള ഭൂചലനവും ജപ്പാനില്‍ അനുഭവപ്പെട്ടിരുന്നു.
Strong earthquake hits Japan during New Year’s celebrations











