ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വിവാഹച്ചടങ്ങിനിടെ ചാവേർസ്ഫോടനം അഞ്ചുപേർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ ഖൈബർ പഖ്തുൻ ഖ്വയിലാണ് ചാവേർഫോടനം ഉണ്ടായത്. . 10 പേർക്ക് ഗുരുതരമായി പരുക്കേറ്റു. .. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്.
പ്രവിശ്യയിലെ സമാധാന സമിതി അംഗമായ നൂർ ആലം മെഹ്‌സൂദിന്റെ വസതിയിലാണ് സ്ഫോടനം. വിവാഹ ആഘോഷത്തിന്റെ ഭാഗമായി അതിഥികൾ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം.
മരിച്ചവരിൽ സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്‌സൂദ് ഉൾപ്പെട്ടതായാണ് റിപ്പോട്ട്. . ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു.
Suicide Bombing at Pakistan Wedding Party













