തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകള്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുംബൈയില്‍ നിന്നും ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുക. അസ്വഭാവിക മരണത്തിന് കേസെടുത്താണ് പൂന്തുറ പോലീസ് അന്വേഷണം നടത്തുന്നത്.
ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് വാട്സാപ്പില്‍ അയച്ചു നല്‍കിയാണ് ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്.
Suicide in Poonthura: Daughter's husband Unnikrishnan will be brought home today













