അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്ര പവാര്‍ ഇന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്ര പവാര്‍ ഇന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഭര്‍ത്താവ് അജിത് പവാര്‍ വിമാനാപകടത്തില്‍ മരണത്തെത്തുടര്‍ന്ന് ആ സ്ഥാനത്തേയക്ക് ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കും. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ സംഭവവികാസം.

ഫെബ്രുവരി ഏഴിന് നടക്കാനിരിക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.ഈ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പവാര്‍ കുടുംബത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നതായും ഈ ചര്‍ച്ചകള്‍ക്ക് ശേഷം, സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചു.

ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ നടക്കും.ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ശനിയാഴ്ച തന്നെ നടന്നാല്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതായി എന്‍സിപി നേതാവ് ചഗന്‍ ഭുജ്ബല്‍ പറഞ്ഞു.
Sunetra Pawar to take oath as Maharashtra Deputy Chief Minister today, succeeding Ajit Pawar

Share Email
Top