ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ലിസാ കുക്കിനെ നീക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ലിസാ കുക്കിനെ നീക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
Share Email

വാഷിംഗ്ടണ്‍: ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസാ കുക്കിനെ നീക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബുധനാഴ്ച്ച കേസ് പരിഗണിച്ച കോടതി അന്തിമ വിധി വരുന്നതുവനരെ ലിസാ കുക്കിന് ജോലിയില്‍ തുടരാമെന്ന നിരീക്ഷണമാണ് നടത്തിയത്. ഇതോടെ കേസില്‍ ലിസയ്ക്ക് താത്കാലി ആശ്വാസമായി.

ട്രംപിന്റെ ഇപ്പോഴത്തെ നീക്കം ഫെഡറല്‍ ബോര്‍ഡിന്റെ സ്വയം ഭരണാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നും ലിസയെ പുറത്താക്കാനായി ട്രംപ് മുന്നോട്ടുവെച്ച ആരോപണങ്ങള്‍ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഫെഡറല്‍ ബോര്‍ഡ് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക ലിസയക്ക് 2038 വരെയാണ് കാലാവധി .

ലിസ കുക്കിനെ ഉടന്‍ തന്നെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ട്രംപിന്റെ ആവശ്യം ഭൂരിപക്ഷം ജസ്റ്റിസുമാരും നിരസിച്ചു. ലിസയുടെ ഭാഗം കേള്‍ക്കാന്‍ വേണ്ടത്ര സമയം നല്കിയില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.ഫെഡറല്‍ റിസര്‍വിനെ നിയന്ത്രിക്കാന്‍ ട്രംപ് ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ഈ കേസ് വരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ കുക്കിനെ പുറത്താക്കാന്‍ തീരുമാനിച്ചു. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് മോര്‍ട്ട്‌ഗേജ് തട്ടിപ്പ് നടന്നതായി തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഉന്നയിച്ചു.തുടര്‍ന്നായിരുന്നു കേസ്

Supreme Court sharply critical of Trump moves on Fed, likely to keep Lisa Cook on job for now

Share Email
LATEST
Top