മിനിയാപോളിസില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല: ഐസിഇ തെരുവുകളില്‍ നിന്നും പിന്‍മാറണമെന്നു ഡെമോക്രാറ്റിക് നേതാക്കള്‍

മിനിയാപോളിസില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല: ഐസിഇ തെരുവുകളില്‍ നിന്നും പിന്‍മാറണമെന്നു ഡെമോക്രാറ്റിക് നേതാക്കള്‍

മിനിയാപോളീസ്: ഇമിഗ്രേഷന്‍ ഏജന്റുമാരുെട പരിശോധനയ്ക്കിടെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷാവസ്ഥ മിനിയാപോളീസില്‍ അയവില്ലാതെ തുടരുന്നു. ഇതിനിടെ ഐസിഇയുടെ ഇടപെടലിനെതിരെ ഡെമോക്രാറ്റിക് നേതാക്കള്‍ രംഗത്തുവന്നു.

ഐസിഇ തെരുവുകളില്‍ നിന്ന് പിന്മാറണണമെന്നും ഇവര്‍ ഭയവും കലാപവുമാണ് ഉണ്ടാകുന്നതെന്നും ഡെമോക്രാറ്റ്് സെനറ്റര്‍ എമി ക്ലോബുചാര്‍ പറഞ്ഞു. ഐസിഇ പിന്മാറിയാല്‍ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മേയര്‍ ഫ്രേയും വ്യക്തമാക്കി. ഈ മാസം ഏഴിന് ഐസിഇ ഏജന്റിന്റെ വെടിയേറ്റ് 37 കാരിയായ അമേരിക്കന്‍ യുവതിയായ റിനീ ഗുഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്.

ഇതിനു പിന്നാലെ കഴിഞ്ഞ ബുധനാഴ്ച്ച വാഹന പരിശോധനയ്ക്കിടെ മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. വാഹനപരിശോധനയ്ക്കിടെ രക്ഷപെടാന്‍ ശ്രമിച്ച ഒരാള്‍ക്കു നേരെയാണ് വെടിവെച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജനുവരി ഏഴിന് ഉണ്ടായ വെടിവെയ്പ്പില്‍ യുവതി കൊല്ലപ്പെടാനുണ്ടായ സാഹചര്യം യുവതി പരിശോധനാ ഉദ്യോഗസ്ഥരെ വെടിവെച്ചിടാന്‍ ശ്രമിച്ചതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ പ്രാദേശിക ഭരണകൂടം ഈ വാദം അംഗീകരിച്ചില്ല.

ഇതിന് പിന്നാലെ മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേയും മിന്നസോട്ട ഗവര്‍ണര്‍ ടിം വാള്‍സും ഫെഡറല്‍ നിയമപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയോയെന്ന് പരിശോധിക്കാന്‍ ഫെഡറല്‍ അന്വേഷണം ആരംഭിച്ചതായി യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെതിരേ ഗവര്‍ണര്‍ വാള്‍സ് രംഗത്തുവന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് നീതിന്യായ സംവിധാനത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Tensions in Minneapolis remain high: Democratic leaders demand ICE be removed from streets

Share Email
LATEST
Top