800 പ്രക്ഷോഭകരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയതിൽ നന്ദിയെന്ന് ട്രംപ്: ഇറാൻ-അമേരിക്ക പിരിമുറുക്കത്തിന് കൂടുതൽ അയവ്

800 പ്രക്ഷോഭകരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയതിൽ നന്ദിയെന്ന് ട്രംപ്: ഇറാൻ-അമേരിക്ക പിരിമുറുക്കത്തിന് കൂടുതൽ അയവ്

വാഷിംഗ്ടൺ: ആദ്യന്തര പ്രതിഷേധം അതിരൂക്ഷമായ ഇറാനിൽ 800 പ്രതിഷേധ ക്കാരെ വധിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇറാൻ പിൻമാറിയതിൽ അഭിനന്ദി ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇത് കുറിച്ചത്.

ഇറാനു നേർക്ക് അപൂർവമായ പ്രശംസയാണ് ട്രംപ് ചൊരിഞ്ഞത്. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ കസ്റ്റഡിയി ലെടുത്ത 800 ലധികം പ്രതിഷേധ ക്കാരുടെ വധശിക്ഷ ടെഹ്‌റാൻ നിർത്തിവച്ചതായി അവകാശപ്പെട്ടതിന് ശേഷമാണ് ട്രംപിന്റെ ഈ നന്ദി പറച്ചിൽ. രാജ്യവ്യാപകമായി നടന്ന ക്രൂരമായ അടിച്ചമർത്തലിനിടെ കസ്റ്റഡിയിലെടുത്ത നൂറുകണക്കിന് പ്രതിഷേധക്കാരുടെ വധശിക്ഷ ടെഹ്‌റാൻ പിൻവലിച്ചതായി പറഞ്ഞതിന് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളി യാഴ്ച ഇറാൻ നേതൃത്വത്തിന് നന്ദി പറഞ്ഞത്.

തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ, ഒരു ദിവസം മുമ്പ് നടക്കേ ണ്ടിയിരുന്ന 800-ലധികം വധശിക്ഷകൾ ഇറാൻ അധികൃതർ റദ്ദാക്കിയതായി ട്രംപ് പറഞ്ഞു. ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വധശിക്ഷകളും ഇറാൻ നേതൃത്വം റദ്ദാക്കിയതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. നന്ദി!” ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

ഗൾഫ് മേഖലയിലെ അമേരിക്കൻ അനുകൂല രാജ്യങ്ങൾ ഇറാൻ-അമേരി ക്കൻ ഏറ്റുമുട്ടൽ ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി. ഇറാനെതിരായ ആക്രമണം മേഖലയിലുടനീളം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അത് ഒടുവിൽ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നും സൗദി അറേബ്യയും ഖത്തറും യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി ഒരു ഗൾഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇസ്രായേൽ ആശങ്ക വർദ്ധിപ്പിച്ചതായും സൂചന നൽകി. ഇറാനെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി ഇസ്രായേൽ ഇന്റലിജൻസ് മേധാവി ഡേവിഡ് ബാർണിയ വെള്ളിയാഴ്ച വാഷിംഗ്ടണിൽ എത്തിയിരുന്നു. കൂടുതൽ രക്തച്ചൊ രിച്ചിൽ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘവും ടെഹ്‌റാനെ മുന്നറിയിപ്പ് നൽകിയതായി വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Thank You! Trump offers rare praise to Iran after claiming executions were halte.

Share Email
LATEST
More Articles
Top