ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശശിതരൂര്‍ ഉയര്‍ത്തിയ കലാപക്കൊടിക്ക് താത്കാലിക വിരാമം.ഇന്ന് കോണ്‍ഗ്ര്‌സ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയു മായും പ്രതിപക്ഷവനേതാവ് രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാ ഴ്ച്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം
നേതാക്കളുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ചര്‍ച്ചയ്ക്ക് ശേഷം തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പ്രചാര ണത്തിന് എത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം തരൂര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഇണങ്ങിയും പിണങ്ങിയും പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്ന തരൂര്‍ കഴിഞ്ഞ ആഴ്ച്ച കൊച്ചിയി ല്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നു കാട്ടിയായിരുന്നു ഒടുവില്‍ കലാപക്കൊടി ഉയര്‍ത്തിയത്.
ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കും മല്ലുകാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പരാതിയും നല്കി. ഇതേ തുടര്‍ന്നാണ് ഇന്ന് തരൂരുമാ യി കേന്ദ്ര നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി സമവായത്തിലെത്തിയത്.
Tharoor says he and the party are on the same page: End to tussle with Congress













