രാജ്യം 77-ാം റിപ്പബ്ലിക്ക് ദിനവാഷികാഘോഷത്തിൽ

രാജ്യം 77-ാം റിപ്പബ്ലിക്ക് ദിനവാഷികാഘോഷത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 77-ാം  റിപ്പബ്ലിക്ക് ദിനവാഷികാഘോഷത്തിൽ. രാജ്യത്തിന്റെ സാംസ്കാരിക തനിമകളും സൈനീക ശക്തികളും വിളിച്ചോതുന്നറിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും.

രാവിലെ 9.30 ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാര കത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കും.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്   ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ്  ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടന ങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ ഉണ്ടാകും.

രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ ഒന്നര മണിക്കൂർ നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. 

ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും.  യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കും.  ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷാ വലയത്തിലാണ്.

The country celebrates its 77th Republic Day.

Share Email
LATEST
Top