ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നാളെ നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ലോക കേരള സഭ ആരംഭിക്കും. 125 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക്, ഷെര്‍പ്പ പോര്‍ട്ടല്‍, ലോക കേരളം ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ലോക കേരളസഭാ പരിപാടികളില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും.

The fifth session of the World Kerala Sabha will begin today.
Share Email
LATEST
Top