അജു വാരിക്കാട്
സ്റ്റാഫോര്‍ഡ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലെ നേര്‍ക്കാഴ്ച പത്രത്തിന്റെ ഓഫീസില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഹാര്‍വെസ്റ് ടിവി നെറ്റ് വര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ആയ ഫിന്നി രാജു ഹൂസ്റ്റണ്‍ ആണ് പുതിയ പ്രസിഡണ്ട്.ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ ട്രഷററും നാല് വര്‍ഷത്തോളം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഫിന്നി, പ്രയര്‍ മൗണ്ട് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണ്. അമേരിക്കയിലെ മാധ്യമ യുവനിരയിലെ പ്രമുഖനും വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യവുമായ ഫിന്നി രാജു, ഹൂസ്റ്റണ്‍ ചാപ്റ്ററിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജീമോന്‍ റാന്നി ഓണ്‍ലൈന്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു. മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് അംഗം കൂടിയായ ജീമോന്‍ റാന്നി, സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമാണ്. മികവുറ്റ സംഘാടകനും പ്രസംഗകനുമായ അദ്ദേഹത്തിന് മാധ്യമ രംഗത്തെ സേവനങ്ങള്‍ക്കായി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ട്രഷറര്‍: വിജു വര്‍ഗീസ് (മലയാളി എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ) വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു കൈരളി ടി.വി ഹൂസ്റ്റണ്‍ ബ്യൂറോ ചീഫാണ്. പ്രശസ്ത ഫോട്ടോഗ്രാഫറുമായ അദ്ദേഹം നിരവധി ഡോക്യൂമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയുടെ സംവിധായകനുമാണ്.
മറ്റു ഭാരവാഹികള്‍:
ജോയിന്റ് സെക്രട്ടറി: ഡോ. റെയ്‌ന റോക്ക് (ദക്ഷിണ്‍ റേഡിയോ ആര്‍.ജെ)
ജോയിന്റ് ട്രഷറര്‍: സജി പുല്ലാട് (നേര്‍ക്കാഴ്ച അസോസിയേറ്റ് എഡിറ്റര്‍)
സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സൈമണ്‍ വാളാചേരില്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി മോട്ടി മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ അജു വാരിക്കാട് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ജോയി തുമ്പമണ്‍, അനില്‍ ആറന്മുള, അജു വാരിക്കാട്, ജോയിസ് തോന്നിയാമല, ജിജു കുളങ്ങര, ജോര്‍ജ് പോള്‍, ജോര്‍ജ് തെക്കേമല, മൈക്കിള്‍ ജോയ് (മിക്കി), എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
The India Press Club of North America (IPCNA) Houston Chapter has elected new office bearers: Finney Raju as President, Jeemon Ranni as Secretary, and Viju Varghese as Treasurer.













