എൻ എസ് എസ് – എസ്എൻഡിപി ഐക്യം എട്ടാം നാൾ പൊട്ടി പൊളിഞ്ഞു

എൻ എസ് എസ് – എസ്എൻഡിപി ഐക്യം എട്ടാം നാൾ പൊട്ടി പൊളിഞ്ഞു

തിരുവനന്തപുരം: എൻഎസ്എസ് -എസ്എൻഡിപി ഐക്യം എട്ടാം നാൾ പൊട്ടി പിളർന്നു. എട്ടുദിവസം മാത്രം നീണ്ടു നിന്ന ഐക്യം തുടരുന്നില്ലെന്നും ഐക്യത്തിനു പിന്നിൽ എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമുള്ളതായി തോന്നുന്ന തെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

ബിജെപി മുന്നണി നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായെ ന്നും, ഇത് സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായതി നാലാണ് പിന്മാറിയതെന്നും ജി സുകുമാരൻ നായർ തുറന്നടിച്ചു. 

വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് . സുകുമാരൻ നായർ തുറന്നുപറഞ്ഞു. 

 ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു.

The NSS-SNDP unity collapsed on the eighth day:

Share Email
LATEST
More Articles
Top