തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനും വ്യത്യാസം പതാകയിലും ചിഹ്നത്തിലും മാത്രം അജണ്ട ഒന്നു തന്നെയെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബിജെപി പൊതുസമ്മേളത്തിൽ പ്രസംഗിക്കുകായിരുന്നു പ്രധാനമന്ത്രി. കേരളത്തിലെ പരമ്പരാഗത രീതി മാറ്റിയുളള തിരഞ്ഞെടുപ്പാകണം വരുന്ന തെരഞ്ഞെടുപ്പ്..
ത്രിപുരയിലും ബംഗാളിലും പരാജയപ്പെട്ട സി പി എമ്മിന് പിന്നീട് തിരി തിരിച്ചു വരാൻ കഴിഞ്ഞില്ല. കേരളത്തിൽ എൽ ഡി എഫും യുഡിഎഫും ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി പറഞ്ഞു. ഇതിന് മാറ്റം വരാൻ വോട്ട് ചെയ്യാൻ ജനങ്ങൾ തയാറാവണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവര്‍ എയര്‍ പോര്‍ട്ടില്‍ എത്തി സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയി എത്തി..
തുടർന്ന് പുത്തരിക്കണ്ടത്ത് ഔദ്യോഗിക വേദിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനു ശേഷമായിരുന്നു ബിജെപിയുടെ പൊതു സമ്മേളനം
The only difference between LDF and UDF is the flag and symbol, the agenda is the same: Modi













