ടെഹ്റാന്‍: അമേരിക്ക എപ്പോള്‍ വേണമെങ്കിലും ഇറാനെ ആക്രമിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വധഭീഷണിയുമായി ഇറാനിയന്‍ ടെലിവിഷന്‍. ഇത്തവണ ബുള്ളറ്റ് ലക്ഷ്യം കാണാതെ പോവില്ലെന്ന തലക്കെട്ടോടെ 2024 ലെ തിരഞ്ഞെടുപ്പ് റാലിയില്‍ ട്രംപിനു നേര്‍ക്കു നടന്ന വധശ്രമത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വാര്‍ത്ത ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ടെഹ്റാന്‍ ഇതുവരെ നടത്തിയതില്‍ വച്ചുളള ഏറ്റവും തുറന്ന ഭീഷണിയാണ് ഇറാനിയന്‍ ടിവിയിലൂടെ നല്കിയിട്ടുള്ളത്.

2024 ജൂലൈയില്‍ പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നുള്ള ട്രംപിന്റെ ചിത്രമാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തത്. ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന് നേരെ ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി ഈ പ്രക്ഷേപണത്തിലൂടെ ഇറാന്‍ നടത്തിയത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക താവളത്തില്‍ നിന്നുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ, അമേരിക്ക തങ്ങളുടെ സൈന്യത്തെ മേഖലയിലേക്ക് പുനര്‍വിന്യസിക്കാന്‍ തുടങ്ങിയെന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ ഭീഷണി. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ ശ നടപടികള്‍ സ്വീകരിച്ചാല്‍ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ചൊവ്വാഴ്ച സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
This time bullet won’t miss: Iranian TV airs chilling assassination threat to Trump













