ബഹിരാകാശ യാത്രയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ സുനിതാ വില്യംസ് നാസയില്‍ നിന്നും പടിയിറങ്ങി

ബഹിരാകാശ യാത്രയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ സുനിതാ വില്യംസ് നാസയില്‍ നിന്നും പടിയിറങ്ങി

വാഷിംഗ്ടണ്‍: നീണ്ട രണ്ടര പതിറ്റാണ്ടു കാലത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് നാസയില്‍ നിന്നും പടിയിറങ്ങി.
ബഹിരാകാശ യാത്രയിലെ വഴികാട്ടിയായ സുനിത 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാസയില്‍ നിന്ന് വിരമിച്ചത്.

2025 ഡിസംബര്‍ 27 ന് ഔദ്യോഗികമായി വിരമിച്ചതായി നാസയുടെ പത്രക്കുറിപ്പില്‍ പറയുന്നു. മനുഷ്യ ബഹിരാകാശ യാത്രയില്‍ സുനി വില്യംസ് ഒരു വഴികാട്ടിയാണ്, ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃത്വത്തിലൂടെ പര്യവേക്ഷണം വലിയ നേട്ടങ്ങള്‍ക്ക് അവസരമൊരുക്കിയെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ പറഞ്ഞു.

1965ല്‍ അമേരിക്കയിലെ ഒഹായോയിലാണ് സുനിത വില്യംസ് ജനിക്കുന്നത്. പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ്. മാതാവ് ബോണി പാണ്ഡ്യ അമേരിക്കയിലാണ് വളര്‍ന്നത്. 1983-ല്‍ മസാച്യുസെറ്റ്‌സിലെ നീധാം ഹൈസ്‌കൂളില്‍ നിന്ന് സുനിത സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1987-ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. 1995-ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി.

സുനിതയുടെ കരിയര്‍ ആരംഭിച്ചത് യുഎസ് നേവിയിലാണ്. 1987-ല്‍ നാവികസേനയില്‍ ചേര്‍ന്നു. ഹെലികോപ്റ്റര്‍ പൈലറ്റാകാന്‍ പരിശീലനം നേടി. അവര്‍ ഗള്‍ഫ് യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു. മിയാമിയിലെ ചുഴലിക്കാറ്റ് ആന്‍ഡ്രൂ ദുരിതാശ്വാസ ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ചു. സുനിതയുടെ പൈലറ്റ് കഴിവുകള്‍ നാസയുടെ ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് 1998 ജൂണില്‍ നാസ സുനിതയെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി തിരഞ്ഞെടുത്തു.

സുനിത വില്യംസ് ഒന്‍പതു തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്, ആകെ 62 മണിക്കൂറുംആറു മിനിറ്റും ബഹിരാകാശത്ത് നടന്ന് റെക്കോര്‍ഡ് അവര്‍ സൃഷ്ടിച്ചു. ഐഎസ്എസില്‍ 286 ദിവസം ചെലവഴിച്ചതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ സമയം നിലയത്തില്‍ കഴിഞ്ഞ മൂന്നാമത്തെ വനിതയെന്ന നേട്ടത്തില്‍ സുനിത വില്യംസ് ഇടംപിടിച്ചു.

Trailblazer in human spaceflight’: Astronaut Sunita Williams retires from NASA after 27 years of service

Share Email
LATEST
More Articles
Top