വാഷിങ്ടൺ: പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആണവ ഏറ്റുമുട്ടൽ ഒഴിവാക്കിയെന്ന് അവകാശപ്പെട്ടു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.2025 മെയ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചത് എന്നും ട്രംപ് പറഞ്ഞു. 10 മാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ എട്ട് വിമാനങ്ങൾ വെടിവെച്ചിട്ടു. അവർ ആണവായുധങ്ങൾ ഉപയോഗിക്കാൻ പോകുകയായിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞത്, പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളെ രക്ഷിച്ചുവെന്നാണന്നും ട്രംപ് കൂട്ടിച്ചേർത്തു.
പലവട്ടം ഇന്ത്യ നിഷേധിച്ച ട്രംപിന്റെ അവകാശവാദമാണിത് ഇരു രാജ്യങ്ങൾക്കിടയിൽ വെടിനിർത്തൽ ഉണ്ടായത് മൂന്നാം കക്ഷിയുടെയും ഇടപെടലില്ലാതെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിൻ്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്നും ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടിയിരുന്നു.
Trump claims nuclear confrontation between Pakistan and India has been averted













