ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിൽ ഉറച്ച് ട്രംപ്; ദാവോസിൽ യൂറോപ്യൻ നേതാക്കളുമായി നിർണ്ണായക ചർച്ചയ്ക്ക് നീക്കം, ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം അബദ്ധമെന്ന് യൂറോപ്യൻ യൂണിയൻ

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിൽ ഉറച്ച് ട്രംപ്; ദാവോസിൽ യൂറോപ്യൻ നേതാക്കളുമായി നിർണ്ണായക ചർച്ചയ്ക്ക് നീക്കം, ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം അബദ്ധമെന്ന് യൂറോപ്യൻ യൂണിയൻ

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ നീക്കങ്ങൾ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ട്രംപ് ഈ വിഷയം നേരിട്ട് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് ട്രംപ് ആവർത്തിക്കുന്നത്. ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വിട്ടുനൽകാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകണമെന്ന കടുത്ത സമ്മർദ്ദമാകും ദാവോസ് ഉച്ചകോടിയിൽ അദ്ദേഹം ചെലുത്തുക.

ഗ്രീൻലാൻഡ് വിട്ടുനൽകുന്നതിനെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് ഇതിനോടകം തന്നെ കടുത്ത വ്യാപാര നികുതി (താരിഫ്) പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം നികുതി പ്രാബല്യത്തിൽ വരും. ജൂൺ ഒന്നിനുള്ളിൽ ഗ്രീൻലാൻഡ് കൈമാറുന്ന കാര്യത്തിൽ ധാരണയായില്ലെങ്കിൽ ഈ നികുതി 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഡെന്മാർക്കിന് ഈ പ്രദേശത്തെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്നും, അമേരിക്കൻ നിയന്ത്രണം അത്യാവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ തുടങ്ങിയവർ ട്രംപിന്റെ താരിഫ് ഭീഷണിയെ രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും യൂറോപ്യൻ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ദാവോസിൽ ട്രംപും യൂറോപ്യൻ നേതാക്കളും നേർക്കുനേർ എത്തുന്നതോടെ ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് നിരീക്ഷകർ കരുതുന്നത്.

Share Email
LATEST
More Articles
Top