യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ താരിഫ് ഭീഷയില്‍ നിന്നും ‘യുടേണ്‍’ അടിച്ച് ട്രംപ്: ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് ഭാവികരാറിന്റെ ചട്ടക്കൂടായതായും അമേരിക്കന്‍ പ്രസിഡന്റ്

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ താരിഫ് ഭീഷയില്‍ നിന്നും ‘യുടേണ്‍’ അടിച്ച് ട്രംപ്: ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് ഭാവികരാറിന്റെ ചട്ടക്കൂടായതായും അമേരിക്കന്‍ പ്രസിഡന്റ്

ദാവോസ്: ഗ്രീന്‍ലാന്‍ഡ് ദ്വീപ് സമീഹം ഏറ്റെടുക്കല്‍ സംബന്ധിച്ച് ആഴ്ച്ചകളായി യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വാദപ്രദിവാതങ്ങള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ ചുങ്കം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ ഒടുവില്‍ താരിഫില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചു.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തീക ഫോറത്തില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു ട്രംപിന്റെ ഈ ചാഞ്ചാട്ടം. നാറ്റോ സെക്രട്ടറി ജനറലുമായി ഗ്രീന്‍ലാന്‍ഡ് വിഷയം ചര്‍ച്ച ചെയ്തതതായും ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട് ഒരു ഭാവി കരാറിന്റെ ചട്ടക്കൂട് താനും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടും ചേര്‍ന്ന് രൂപപ്പെടുത്തിയതായും ട്രംപ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ എതിര്‍ക്കുമെന്നു വ്യക്തമാക്കിയ രാജ്യങ്ങള്‍ക്കെതിരേ ചുമത്തുമെന്നു പ്രഖ്യാപിച്ച തീരുവ പിന്‍വലിച്ചതായും യുഎസ് പ്രസിഡന്റ് പറഞ്ഞു

മാര്‍ക്ക് റുട്ടുമായി നടത്തിയ ചര്‍ചത്ച വളരെ ഫലപ്രദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഗ്രീന്‍ലാന്‍ഡിന്റെയും ആര്‍ട്ടിക് മേഖലയുടേയും സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ഒരു കരാറിന്റെ ചട്ടക്കൂട്തയാറാക്കിയതാതയി ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ ചട്ടക്കൂട് പൂര്‍ത്തീകരിക്കപ്പെട്ടാല്‍ അമേരിക്കയും എല്ലാ നാറ്റോ രാജ്യങ്ങള്‍ക്കും ഇത് ഒരു മികച്ച പരിഹാരമാമായി മാറും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി ഒന്നു മുതല്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്‌ല താരിഫുകള്‍ താന്‍ ഒഴിവാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട് നാറ്റോ സെക്രട്ടറി ജനറലുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചട്ടക്കൂടിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല.

യുഎസിന് ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശം ലഭിക്കുമോ എന്ന ചോദ്യത്തിനു ഇത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സങ്കീര്‍ണമാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
ഇത് അമേരിക്കയ്ക്കും അവര്‍ക്കും വളരെ നല്ല കരാറായിരിക്കുമെന്ന് താന്‍ കരുതുന്നതായും ഗ്രീന്‍ലാന്‍ഡുമായും ബന്ധപ്പെട്ട കാര്യത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സി.എന്‍.എന്നുമായി നടത്തിയ അഭിമുഖത്തില്‍ ഇത് ദീര്‍ഘകാലകരാറാണെന്നു ട്രംപ് വ്യക്തമാക്കി.ബുധനാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ, ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തിനും ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.

Trump makes ‘U-turn’ on tariff threat against European countries: US President says framework for future deal on Greenland

Share Email
LATEST
Top