മിനസോട്ടയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ നീക്കവുമായി ട്രംപ്

മിനസോട്ടയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ നീക്കവുമായി ട്രംപ്

വാഷിംഗ്ടൺ : മിനസോട്ടയിയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കവുമായി ഭരണകൂടം ഇതിന്റെ ഭാഗമായി 1500 സൈനികർ സജ്ജമായിരിക്കാൻ പെന്റഗൺ നിർദ്ദേശം നൽകി.

അമേരിക്കൻ  പ്രതിരോധ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടൻ പോസ്‌റ്റ്  ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ വിന്യസിക്കാൻ തയാറായിരിക്കണമെന്ന് സൈന്യം ഈ യൂണിറ്റുകൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

ഐസിഇ ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ യുവതി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ്   മിനസോട്ടയിൽ പ്രതിഷേധം ആരംഭിച്ചത്.37 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കവിയത്രിയായ റെനി നിക്കോൾ ഗുഡ് ) ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട റെനി. ഇതിന് പിന്നാലെ കഴിഞ്ഞദിവസം മറ്റൊരു പരിശോധനയിൽ യുവാവിന്റെ കാലിന് വെടിയേറ്റ സംഭവവും ഉണ്ടായി ഇതോ ടെയാണ് പ്രതിഷേധം അതിരൂക്ഷമായത്.

Trump moves to send more troops to Minnesota

Share Email
LATEST
More Articles
Top