വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ അമേരിക്കന്‍ നിയന്ത്രണത്തിലായ വെനസ്വേലിയയില്‍ അടിയന്തിരമായി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
രാജ്യം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറിയശേഷമേ തെരഞ്ഞെടുപ്പിനു സാധ്യതയുള്ളെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രായോഗീകമല്ലെന്നും ട്രംപ് വ്യക്തമാക്കി. എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലിയയുമായി അമേരിക്ക യുദ്ധത്തിലല്ല.
രാജ്യത്തിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ് പ്രഥമ പരിഗണന. അതിനായി സമയം ആവശ്യമാണ്. മഡുറോയെ പിടികൂടി രണ്ടു ദിവസത്തിനു ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ് രാജ്യത്തെ നേരായ പാതയിലേക്ക കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി.
വെനസ്വേലിയയ്‌ക്കെിരേ നടന്നത് മയക്കുമരുന്ന് നടത്തിനെതിരേയുള്ള ഒരു നടപടി മാത്രമാണ്. ഒരിക്കലും ഒറു യുദ്ധമല്ല. വെനസ്വേലിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അമേരിക്കന്‍ സഹായമുണ്ടാകും. ട്രംപ് കൂട്ടിച്ചേര്‍ത്തു.
Trump rules out possibility of elections in Venezuela; US President says not at war with Venezuela













