ഇറാന്‍ അതിര്‍ത്തിയിലേക്ക് വന്‍ സൈനീക വ്യൂഹം നീങ്ങുന്നതായി ട്രംപ്

ഇറാന്‍ അതിര്‍ത്തിയിലേക്ക് വന്‍ സൈനീക വ്യൂഹം നീങ്ങുന്നതായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ അതിര്‍ത്തിയിലേക്ക് അമേരിക്കന്‍ സേനയുടെ വന്‍ സൈനീക വ്യൂഹം നീങ്ങുന്നതായി വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലുണ്ടാവുന്ന ഏതു സാഹചര്യവും നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച ദാവോസില്‍ നിന്ന് മടങ്ങുന്നതിനിടെ എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് പുതിയ സൈനീക നീക്കത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇറാനില്‍ അമേരിക്കയുടെ സൈനീക നീക്കം പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഏതു സമയത്തു വേണമെങ്കിലും ഓപ്പറേഷനുകള്‍ നടക്കാമെന്ന സൂചനയുമാണ് ട്രംപിന്റെ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. വിമാനവാഹിനി കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ , ഡിസ്‌ട്രോയറുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വന്‍ വ്യൂഹമാണ് മിഡില്‍ ഈസ്റ്റിലേക്ക്എത്തിക്കൊ ണ്ടിരിക്കുന്നത്.

ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഈ സൈനിക നീക്കം ആരംഭിച്ചത്. കൂടാതെ അധിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതും പെന്റഗണിന്റെ പരിഗണനയിലുണ്ട്.ഇറാന്‍ ആണവ പദ്ധതി വീണ്ടും ആരംഭിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വലിയ സൈനിക വ്യൂഹം ഇറാന്‍ നീങ്ങുന്നുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. ഒരു യുദ്ധമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൈനിക വ്യൂഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങളുടെ ഭാഗമായി തടവിലാക്കപ്പെട്ട 837 പേരെ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ റദ്ദാക്കിയതായി ട്രംപ് അവകാശപ്പെട്ടു. ‘കഴിഞ്ഞ വ്യാഴാഴ്ച നടക്കാനിരുന്ന 837 തൂക്കിലേറ്റലുകള്‍തടഞ്ഞു. അമേരിക്കയുടെ മുന്നറിയിപ്പ് ലഭിച്ചില്ലായിB രുന്നുവെങ്കില്‍ അവരെല്ലാം ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു,’ ട്രംപ് പറഞ്ഞു.വധശിക്ഷ നടപ്പാക്കിയാല്‍ ഇറാന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് താക്കീത് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trump says large military contingent moving to Iran border

Share Email
LATEST
More Articles
Top