വാഷിങ്ടൺ: ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളെ കുറിച്ചും വാണിജ്യ ബന്ധത്തെ കുറിച്ചും സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിളിച്ചതായി യുഎസ് പ്രസിഡൻ്റ് ട്രംപ്. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനെ കുറിച്ചും മോദി തന്നോട് സംസാരിച്ചതായും ട്രംപ് പറഞ്ഞു.
“ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓഡർ ചെയ്‌തു, അഞ്ചുവർഷമായിട്ടും അത് ലഭിച്ചില്ല. സർ, ഞാൻ താങ്കളെ വന്നു കാണട്ടെ? അദ്ദേഹം ചോദിച്ചു”, ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തിയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
“അദ്ദേഹം ഇപ്പോൾ എന്നോട് അത്ര സ്നേഹത്തിലല്ല, കാരണം, നിങ്ങൾക്കറിയാമല്ലോ, അവർ ഇപ്പോൾ അധികതീരുവ നൽകുന്നു-” ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഗണ്യമായി കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ തീരുവകളുടെ സ്വാധീനത്തെ കുറിച്ചും ട്രംപ് പറഞ്ഞു. മഡുറോയെ പിടിച്ചതിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനവൽ മാക്രോണെ കുറിച്ചും ട്രംപ് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ചില ആരോപണങ്ങൾ ഉന്നയിച്ചു.
Trump says PM Modi called him directly and called him sir












