യുക്രയിനില്‍ ആക്രമണം നടത്തരുതെന്ന അമേരിക്കന്‍ ആവശ്യം റഷ്യ അംഗീകരിച്ചതായി ട്രംപ്

യുക്രയിനില്‍ ആക്രമണം നടത്തരുതെന്ന അമേരിക്കന്‍ ആവശ്യം റഷ്യ അംഗീകരിച്ചതായി ട്രംപ്

വാഷിംഗ്ടണ്‍: യുക്രയിനില്‍ താത്കാലികമായി ആക്രമണം നിര്‍ത്തിവെയ്ക്ക ണമെന്നുളള തന്റെ ആവശ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ടബിനറ്റ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പുടിന്‍ തന്റെ അഭ്യര്‍ഥന അംഗീകരിച്ചതെന്ന് ട്രംപ് അറിയിച്ചത്.

യൂറോപ്പിലെ കൊടും തണുപ്പ് കണക്കിലെടുത്താണ് ട്രംപ് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ റഷ്യ ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. കടുത്ത തണുപ്പിനിടെയും യുക്രൈന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് തുടരുകയാണ്.

‘മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപനഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ഞാന്‍ പുടിനോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതിച്ചു. പുടിനെ വിളിക്കുന്ന ഫോണ്‍കോള്‍ പാഴാക്കേണ്ടെന്നും അത് നടക്കാന്‍ പോകില്ലെന്നും നിരവധിപേര്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് ചെയ്തു’, യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിര്‍ത്തല്‍ കരാറാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
Trump says Russia has accepted US demand not to invade Ukraine

Share Email
Top