താരിഫുകളിലൂടെ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്ന് ട്രംപ്

താരിഫുകളിലൂടെ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: താരിഫുകളിലൂടെ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ആണ് ഈ അവകാശവാദം ട്രംപ് ഉന്നയിച്ചത്. 600 ബില്യണ്‍ യുഎസ് ഡോളറിലധികം താരിഫുകള്‍ അമേരിക്കയെ സാമ്പത്തികമായും ദേശീയ സുരക്ഷയിലും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.


അമേരിക്കയുടെ താരിഫ് വരുമാനം സംബന്ധിച്ച മാധ്യമങ്ങളുടെ കണക്കുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമങ്ങള്‍ 200-220 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് താരിഫ് വരുമാനമെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ വരുമാന ശേഖരണം അവഗണി ക്കുകയാണെ ന്നും യുഎസ് സുപ്രീം കോടതിയുടെ വരാനിരിക്കുന്ന താരിഫ് സംബന്ധമായ തീരുമാനത്തെ സ്വാധീനിക്കാന്‍ ഈ കണക്കുകള്‍ കുറച്ചുകാണുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

താരിഫ് നിയമത്തില്‍ ട്രംപ് തന്റെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയില്‍ കേസ് നിലനില്ക്കുന്നുണ്ട്.
ട്രംപ് ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 2025 ഏപ്രില്‍ രണ്ടു മുതല്‍ പരസ്പര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന താരിഫുകള്‍ക്ക് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുല്യമായ താരിഫ് ചുമത്തുക എന്നതാണ് യുഎസ് പ്രസിഡന്റിന്റെ താരിഫ് നയത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് ചില രാജ്യങ്ങളില്‍ ചുമത്തിയ താരിഫ് കുറയ്ക്കുകയും മറ്റുള്ളവയില്‍ ചുമത്തിയവ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള താരിഫ് ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

Trump says tariffs could save US $600 billion

Share Email
LATEST
More Articles
Top