ഇറാനുമായി ആദ്യം നയതന്ത്രനീക്കം ; വേണ്ടി വന്നാല്‍ സൈനീക നടപടിയുമെന്ന് വൈറ്റ് ഹൗസ്

ഇറാനുമായി ആദ്യം നയതന്ത്രനീക്കം ; വേണ്ടി വന്നാല്‍ സൈനീക നടപടിയുമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇറാനിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്ക പ്രഥമപരിഗണന നല്കുന്നത് നയതന്ത്രത്തിനാണെന്നു വൈറ്റ് ഹൗസ്. സൈനീക നടപടിയെന്ന ഓപ്ഷനും ട്രംപിന്റെ മുന്നിലുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. സൈനീക നടപടിയില്ലാതെ ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ലീവിറ്റ് ഇത്തരത്തില്‍ പ്രതികരിച്ചത്. ആവശ്യമെന്ന് തോന്നുമ്പോള്‍ സൈനിക നടപടികള്‍ക്ക് ട്രംപ് ഭയപ്പെടുന്നില്ലെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ലീവിറ്റ് പറഞ്ഞു.

വ്യോമാക്രമണങ്ങള്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന് മുന്നിലുള്ള നിരവധി പരിഗണനകളില്‍ ഒന്നായിരിക്കുമെന്നും ലീവിറ്റ് വ്യക്തമാക്കി. അസര്‍ബൈജാന്‍ പ്രവിശ്യ, മധ്യ നഗരമായ അരക് എന്നിവയുള്‍പ്പെടെ മേഖലകളില്‍ ഇറാന്‍ ഭരണകൂടത്തെ പിന്തുണച്ച് ജനക്കൂട്ടം വലിയ പ്രകടനങ്ങള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ്താവനകള്‍ വന്നതെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് വ്യാഴാഴ്ച വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നു മറുപടി ന്‌ല്കിയ അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

ഇറാന്റെ സായുധ സേന രാജ്യത്തിനെതിരായ ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് തിങ്കളാഴ്ച പറഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.ടെഹ്റാന്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഏത് ശത്രുതാപരമായ പ്രവൃത്തിയെയും നേരിടാന്‍ തയ്യാറാണെന്നും ബഗായ് പറഞ്ഞു

Trump ‘Unafraid’ To Use Military Options: White House Amid Iran Unrest

Share Email
LATEST
More Articles
Top