വാഷിങ്ടണ്‍: ഇറാനില്‍ പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടക്കുന്നുണ്ടെന്നും ആയിരക്കണക്കിന് ആളുകളെ കൊന്നൊ ടുക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാര്‍ക്കു നേരെ വധശിക്ഷ നടപ്പാക്കിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നു ട്രംപ് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാനിലെ കാര്യങ്ങളില്‍ താന്‍ ആശങ്കാ കുലനാണെന്നും അവിടെ നടക്കുന്ന കൊലപാതകങ്ങളുടെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. . ഇറാനിയന്‍ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടന്‍ എത്തുമെന്നും ട്രംപ് േേനരത്തെ ട്രൂത്ത് സോഷ്യലില്‍കുറിച്ചിരുന്നു.
ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ ഇറാനിയന്‍ സുരക്ഷാ മേധാവി അലി ലാറിജാനി ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാ ഹുവിനെയും ഇറാനിലെ ജനങ്ങളുടെ പ്രധാന കൊലയാളികള്‍’എന്ന് വിശേഷിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അമീര്‍ സഈദ് ഇറാവിനിയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ഇറാനില്‍ രാഷ്ട്രീയ അസ്ഥിരത പ്രോത്സാഹിപ്പിക്കുകയും അക്രമം ഇളക്കിവിടുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ഇത് ഇറാനിയന്‍ പരമാധി കാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
Trump warns of strong retaliation if protesters are killed in Iran













