ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ കാനഡയ്ക്ക് നല്കിയ ക്ഷണം ട്രംപ് പിന്‍വലിച്ചു: കാനഡ-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു

ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ കാനഡയ്ക്ക് നല്കിയ ക്ഷണം ട്രംപ് പിന്‍വലിച്ചു: കാനഡ-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു

വാഷിംഗ്ടണ്‍: കാനഡയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള നല്കിയ ക്ഷണം ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപ് പിന്‍വലിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നതിന് അംഗത്വഫീസ് നല്കില്ലെന്ന കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ ഇത്തരമൊരു നിലപാട് ട്രംപ് കൈക്കൊണ്ടത്.

യു എസ് നേതൃത്വത്തിലുള്ള ആഗോള രാജ്യവ്യവസ്ഥയ്ക്ക് തകര്‍ച്ച സംഭവിച്ചുവെന്ന കനേഡിയന്‍ പ്രധഝാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പരാമര്‍ശം ഈ ആഴ്ച ആഗോള ശ്രദ്ധ നേടിയിരുന്നു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ മാര്‍ക്ക് കാര്‍ണി നടത്തിയ പ്രസംഗത്തിനുശേഷമാണ് യു എസ് പ്രസിഡന്റ് ട്രംപും കാനഡ പ്രധാനമന്ത്രി കാര്‍ണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി പുറത്തുവന്നത്.

അമേരിക്കന്‍ ആധിപത്യ കാലഘട്ടത്തില്‍ പുരോഗതി കൈവരിച്ച കാനഡ പോലുള്ള മധ്യശക്തികള്‍ പുതിയ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്നും വലിയ ശക്തികളെ അനുസരിക്കുന്നത് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നും കാര്‍ണി പറഞ്ഞു.ഇതിന് പിന്നാലെ ട്രംപ് കാര്‍ണിയെ രൂക്ഷമായി ആക്ഷേപിച്ച് രംഗത്തു വന്നിരുന്നു. യുഎസിലാണ് കാനഡ ജീവിക്കുന്നതെന്നുമാര്‍ക്ക് കാര്‍ണിക്ക് ഓര്‍മ്മവേണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിന് മറുപടിയായി കാനഡ യു എസിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും കാനഡ വളരുന്നത് ഞങ്ങള്‍ കാനഡക്കാരായതിനാലാണെന്നും കാര്‍ണി തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബോര്‍ഡ് ഓഫ് പീസിലേയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിച്ച് രംഗത്തുവന്നത്.

Trump withdraws invitation to Canada to join the Board of Peace: Canada-US relations are deteriorating further

Share Email
Top