ഇറാനെതിരേയുള്ള സൈനീക നടപടിയിൽ നിന്നും ട്രംപ് മലക്കം മറിഞ്ഞത് അറബ് രാഷ്ട്രങ്ങളുടെ സമ്മർദത്തവും നെതന്യാഹുവിന്റെ ഇടപെടലും മൂലമെന്ന് സൂചന

ഇറാനെതിരേയുള്ള സൈനീക നടപടിയിൽ നിന്നും ട്രംപ് മലക്കം മറിഞ്ഞത് അറബ് രാഷ്ട്രങ്ങളുടെ സമ്മർദത്തവും നെതന്യാഹുവിന്റെ ഇടപെടലും മൂലമെന്ന് സൂചന

വാഷിംഗ്ടൺ: ഇറാനെതിരേയുള്ള സൈനീക നടപടിയിൽ നിന്നും ട്രംപ് മലക്കംമറിഞ്ഞത് അറബ് രാഷ്ട്രങ്ങളുടെ സമ്മർദത്തവും നെതന്യാഹുവിന്റെ ഇടപെടലും മൂലമെന്ന് സൂചന. സൈനിക നടപടി നീക്കം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചുകഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇറാൻ ജനതയോട് തെരുവിലിറങ്ങി പ്രക്ഷോഭം ശക്തമാക്കാൻ ആവശ്യപ്പെട്ട ട്രംപ്  ഇന്നലെ പെട്ടെന്നാണ്   നിലപാടുകളിൽ മാറ്റംവരുത്തിയത്‌. എന്നാൽ, ഇപ്പോഴും യുഎസിന്റെ 

അറബ് സഖ്യകക്ഷികളിൽ നിന്നുള്ള ശക്തമായ  സമ്മർദവും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ ഹുവിന്റെ ആവശ്യവും പരിഗണിച്ചാണ് പഴയ തീരുമാനത്തിൽ നിന്നും ട്രംപ് വ്യതിചലിച്ചത് എന്നാണ് സൂചന.

 അറബ് മേഖലയിലെ യുഎസ് പങ്കാളികളിൽ പലരും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിൽനിന്ന്  ഒഴിവാകണമെന്ന് ട്രംപ ഭരണകൂടത്തോട് അഭ്യർത്ഥിച്ചതായാണ് അ ന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്

 യുഎസിന്റെ സൈനിക ഇടപെടൽ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഈജിപ്റ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലെ മേധാവികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു  സൈനിക നടപടി ഒഴിവാക്കാൻ യുഎസിനോട് അഭ്യർത്ഥി ക്കുക മാത്രമല്ല, പ്രകടനക്കാരെ അടിച്ചമ ർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അറബ് നേതാക്കൾ അഭ്യർത്ഥിച്ചതായാണ് വിവരം.

എന്നാൽ ട്രംപിന്റെ മനസിൽ എന്താണെന്ന് അറിയാൻ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. പ്രസിഡൻ്റ് ട്രംപ് എന്താണ് ചെയ്യാൻ പോകുന്നതെന്നു അദ്ദേഹത്തിനു മാത്രമേ അറിയൂ. ഇറാനിലെ സാഹചര്യങ്ങൾ അദ്ദേഹം സൂക്ഷ്മ‌മായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.

ഇറാനെതിരായ യുഎസ് ആക്രമണ ങ്ങൾക്ക് തിടുക്കം കൂട്ടരുതെന്ന് ട്രംപിനോട് ഇസ്രായേൽ അഭ്യർഥിച്ചിരുന്നതായി ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെ തീരുമാ നങ്ങളെ പിന്തുണയ്ക്കു ന്നുണ്ടെങ്കിലും ഇറാനെതിരായ ആക്രമ.ണത്തിനായി സമ്മർദം ചെലുത്തില്ലെന്ന് നെതന്യാ ഹുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയി ച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്‌തു.  

Trump’s hesitation about military action against Iran is said to be due to pressure from Arab countries and Netanyahu’s intervention.

Share Email
Top