തിരുവനന്തപുരം : കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ട്വന്റി 20 കണ്‍വീനര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . പിന്നാലെ ഇരുവരും പത്രസമ്മേളനവും നടത്തി നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. സാബു ജേക്കബും ട്വന്റി 20യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളില്‍ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തി രുന്നു.ബിജെപിയുടേത് വികസന കാഴ്ചപ്പാടെന്നും, ബിജെപി സര്‍ക്കാര്‍ വികസന സര്‍ക്കാരെന്നും സാബു എം ജേക്കബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്താനിരിക്കെയാണ് ഈ നടപടി
Twenty Twenty in the NDA front













