ഇറാന് എതിരായ ആക്രമണത്തിന് വ്യോമ-സമുദ്ര-ഭൂമി അതിർത്തി ആർക്കും വിട്ടുകൊടുക്കില്ല, കടുപ്പിച്ച് യുഎഇ; ‘സമാധാന ചർച്ചകൾക്ക് അമേരിക്ക ഊന്നൽ നൽകണം’

ഇറാന് എതിരായ ആക്രമണത്തിന് വ്യോമ-സമുദ്ര-ഭൂമി അതിർത്തി ആർക്കും വിട്ടുകൊടുക്കില്ല,  കടുപ്പിച്ച് യുഎഇ; ‘സമാധാന ചർച്ചകൾക്ക് അമേരിക്ക ഊന്നൽ നൽകണം’

ഇറാന് നേരെ ഒരു സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ സമുദ്രപരിധിയോ വിട്ടുനൽകില്ലെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക നിലപാട് പ്രഖ്യാപിച്ചത്. ഇറാനെതിരെയുള്ള ഒരു തരത്തിലുള്ള ശത്രുതാപരമായ സൈനിക നടപടികൾക്കും തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ലോജിസ്റ്റിക് സഹായങ്ങൾ നൽകില്ലെന്നും യുഎഇ ഉറപ്പിച്ചു പറഞ്ഞു. ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കം ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് ഈ പ്രഖ്യാപനം.

രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിനും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്നും യുഎഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ചർച്ചകളും സംഘർഷ ലഘൂകരണവുമാണ് ആവശ്യമെന്നാണ് യുഎഇയുടെ ഉറച്ച നിലപാട്.

Share Email
LATEST
More Articles
Top