മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വസതിയിലേക്ക് യുക്രയിന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ തെളിവുകള്‍ അമേരിക്കയ്ക്ക് കൈമാറിയതായി റഷ്യ. റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായ അഡ്മിറല്‍ ഇഗോര്‍ കോസ്റ്റ്യുക്കോവ് യുക്രയിന്‍ ഡ്രോണിന്റെ ഒരു പ്രധാന ഭാഗം യുഎസ് സൈനിക അറ്റാഷെക്ക് കൈമാറി.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, നോവ്‌ഗൊറോഡ് മേഖലയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉപയോഗിച്ചിരുന്ന വസതിയായിരുന്നു ലക്ഷ്യമെന്ന് ഉപകരണത്തില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നുവെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടെലിഗ്രാം ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഡ്രോണിന്റെ നാവിഗേഷന്‍ കണ്‍ട്രോളര്‍ കോസ്റ്റ്യുക്കോവ് കൈമാറുന്നത് കാണാം. ഡ്രോണിന്റെ നാവിഗേഷന്‍ കണ്‍ട്രോളറിന്റെ മെമ്മറിയിലെ ഉള്ളടക്കങ്ങള്‍ റഷ്യന്‍ പ്രത്യേക സേവനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഡീക്രിപ്റ്റ് ചെയ്തതില്‍ നിന്നും വെളിപ്പെടുന്നത് ആക്രമണത്തിന്റെ ലക്ഷ്യം നോവ്‌ഗൊറോഡ് മേഖലയിലെ റഷ്യന്‍ പ്രസിഡന്റിന്റെ കെട്ടിട സമുച്ചയമാണൈന്നു റഷ്യന്‍ സായുധ സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കോസ്റ്റ്യുക്കോവ് പറഞ്ഞു.ഈ ആഴ്ച ആദ്യം 91 ദീര്‍ഘദൂര ആക്രമണ ഡ്രോണുകള്‍ ഉപയോഗിച്ച് പ്രസിഡന്റിന്റെ വസതി ആക്രമിക്കാന്‍ യുക്രൈന്‍ ശ്രമിച്ചതായി മോസ്‌കോ പറഞ്ഞിരുന്നു .
ആരോപണവിധേയമായ സംഭവം യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കയുമായുള്ള ചര്‍ച്ചകളെ ബാധിക്കുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ റഷ്യന്‍ ആരോപണത്തെ യുക്രൈനും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും നിഷേധിച്ചു. . പുടിനെയോ പ്രസിഡന്റിന്റെ വസതിയെയോ ഉക്രെയ്ന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബുധനാഴ്ച വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
Ukraine drone attack on Putin’s residence: Russia says it has provided evidence to the US













