ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള ബി1,ബി2 വിസാ ഹോള്‍ഡേഴ്‌സിന് വിസാ ഉപയോഗം സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പ് നല്കി ഇന്ത്യയിലെ യുഎസ് എംബസി. വിസാ ദുരുപയോഗം ചെയ്താല്‍ അമേരിക്കയിലേക്ക് ആജീവനാന്ത വിലക്ക് ഉണഅടാവുമെന്നും വ്യ്കതമാക്കുന്നു.കഴിഞ്ഞ ദിവസം സ്റ്റുഡന്റ് വിസാ ഉടമകള്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ബി1, ബി2 വിസാ ഉടമകള്‍ക്കുള്ള നിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്.
അമേരിക്ക സന്ദര്‍ശിക്കുന്ന ഒരാള്‍ ചെയ്യാന്‍ കഴിയുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമായി മനസിലാക്കിയിരിക്കണമെന്നു നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എംബസി ഒു വീഡിയോ തന്നെ എക്‌സില്‍ പോസ്റ്റ് ചെയ്തു. വിസ അഭിമുഖത്തിനിടെ, ഒരു സന്ദര്‍ശക വിസയ്ക്കുള്ള നിയമങ്ങള്‍ പാലിക്കാന്‍ അപേക്ഷകന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍സുലാര്‍ ഓഫീസര്‍ക്ക് തോന്നിയാല്‍ അപേക്ഷ നിരസിക്കാമെന്നു എംബസി വീഡിയോയില്‍ പറഞ്ഞു.
ബി1 ബി2 സന്ദര്‍ശക വിസ ലഭിക്കുന്ന വ്യക്തി അത് ശരിയായി’ ഉപയോഗിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണെന്നും വീഡിയോയില്‍ വ്യ്ക്തമാക്കുന്നു. യുഎസ് സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ അനുവാദമില്ലെന്നും മനസ്സിലാക്കുക. വിസ ദുരുപയോഗം ചെയ്യുകയോ അനുവദനീയമായതിലും കൂടുതല്‍ കാലം താമസിക്കുകയോ ചെയ്താല്‍ അമേരിക്കയിലേക്ക് ആജീവനാന്ത വിലക്കുണ്ടാവുമെന്നും എംബസി വീഡിയോയിലൂടെ കൂട്ടിച്ചേര്‍ത്തു.അപേക്ഷകര്‍ക്ക് ‘travel.state.gov/visas ല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് യുഎസ് എംബസി പറഞ്ഞു.
US embassy in India issues stark warning for B1 and B2 visa holders: ‘If you misuse…











