വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് ഉണ്ടായത് പരിഹരിക്കാന്‍ വെനസ്വേലിയന്‍ എണ്ണ വാഗ്ദാനം ചെയ്ത് അമേരിക്ക. റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതോടെ വരും മാസങ്ങളില്‍ എണ്ണയുടെ അളവ് കുത്തനെ കുറയുമെന്നും ഈ സാഹചര്യത്തില്‍ വെനസ്വേലിയന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാമെന്നുമാണ് അമേരിക്കയുടെ ഓഫര്‍. മുമ്പ് വെനസ്വേലിയന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫും ഒഴിവാക്കി.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിക്കുമ്പോള്‍ പകരമായി വെനിസ്വേലന്‍ അസംസ്‌കൃത എണ്ണ വാങ്ങല്‍ പുനരാരംഭിക്കാമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുവകള്‍ വാഷിംഗ്ടണ്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ വെട്ടിക്കുറയ്ക്കുമെന്ന് തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം. വരും മാസങ്ങളില്‍ റഷ്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം ഒരുലക്ഷത്തില്‍ താഴെ ബാരലായി കുറയ്ക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പേരു വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ പറഞ്ഞു.
2025 മാര്‍ച്ചില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ചുമത്തി. എന്നാല്‍ ജനുവരി മൂന്നിന് യുഎസ് സൈന്യം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും വെനസ്വേലിയയില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്്തു. ഇതിനു പിന്നാലെയാണ് അമേരിക്ക വെനസ്വേലിയന്‍ എണ്ണ വാങ്ങുന്നതില്‍ മാറ്റത്തിന്റെ സൂചന നല്‍കിയത്. റഷ്യന്‍ എണ്ണ വിതരണത്തിലെ കുറവ് നികത്താന്‍ സഹായിക്കുന്നതിന് വെനിസ്വേലന്‍ വാങ്ങലുകള്‍ പുനരാരംഭിക്കാമെന്ന് ഇന്ത്യയോട് പറഞ്ഞു.
വെനിസ്വേലന്‍ എണ്ണ വിറ്റോള്‍, ട്രാഫിഗുറ പോലുള്ള ബാഹ്യ വ്യാപാര സ്ഥാപനങ്ങള്‍ വിപണനം ചെയ്യുമോ അതോ വെനിസ്വേലയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പിഡിവിഎസ്എ നേരിട്ട് വില്‍ക്കുമോ എന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
റോയിട്ടേഴ്സ് വൃത്തങ്ങള്‍ നല്കുന്ന സൂചന പ്രകാരം ഇന്ത്യ ഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം ഒരു ദശലക്ഷം ബാരലില്‍ താഴെയാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ്. ജനുവരിയില്‍ ഇറക്കുമതി ഏകദേശം 1.2 ദശലക്ഷം ബാരല്‍ ആയിരുന്നു, ഫെബ്രുവരിയില്‍ ഏകദേശം ഒരു ദശലക്ഷം ബാരലും മാര്‍ച്ചില്‍ 800,000ഉം ആയി കുറയ്ക്കുമെന്നുമാണ് സൂചന. ഇതിനു പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ബൃഹത്തായ കരാര്‍ ഉണ്ടാവുമെന്നും സ്രോതസുകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ വിടവ് നികത്താന്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങലുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
US offers Venezuelan oil to India as Russian crude imports fall













