റഷ്യൻ എണ്ണയുടെ പിന്നാലെ പോകണ്ട! അമേരിക്ക ഇന്ത്യക്ക് വെനസ്വേലൻ എണ്ണ നൽകും; അനുമതിയുമായി ട്രംപ് ഭരണകൂടം

റഷ്യൻ എണ്ണയുടെ പിന്നാലെ പോകണ്ട! അമേരിക്ക ഇന്ത്യക്ക് വെനസ്വേലൻ എണ്ണ നൽകും; അനുമതിയുമായി ട്രംപ് ഭരണകൂടം

ഇന്ത്യക്ക് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകുമെന്ന് വ്യക്തമാക്കി അമേരിക്ക. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുഎസ് നിബന്ധനകൾക്ക് വിധേയമായി ഇന്ത്യക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് വെനസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായിരുന്നു ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ റഷ്യൻ എണ്ണക്ക് പിന്നാലെ പോകാതിരിക്കാൻ ആണ് ട്രംപ് ഭരണകൂടം ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തൽ.

വെനസ്വേലയിലുള്ള 30 മില്യൺ മുതൽ 50 മില്യൺ വരെയുള്ള എണ്ണ ശേഖരം ആഗോള വിപണിയിലേക്ക് എത്തിക്കാൻ തയ്യാറാണെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ഇന്ത്യ വെനസ്വേലയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. പുതിയ നീക്കത്തിലൂടെ ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇതോടൊപ്പം വെനസ്വേലൻ എണ്ണക്കമ്പനികളിൽ അമേരിക്കൻ കമ്പനികൾ 100 മില്യൺ ഡോളറിന്റെ വൻ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏതെല്ലാം കമ്പനികൾക്കാണ് ഇത്തരത്തിൽ നിക്ഷേപം നടത്താൻ അനുമതിയുള്ളതെന്ന് യുഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യയുടെ ഇന്ധന വിപണിക്ക് വലിയ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Share Email
LATEST
More Articles
Top