ഇന്ത്യയ്ക്ക് വെനസ്വേലിയൻ എണ്ണ വില്ക്കാൻ തയാറെന്ന് അമേരിക്ക

ഇന്ത്യയ്ക്ക് വെനസ്വേലിയൻ എണ്ണ വില്ക്കാൻ  തയാറെന്ന് അമേരിക്ക

വാഷിംഗ്ടൺ:  വെനസ്വേലിയിൽ അമേരിക്ക ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ വെനിസ്വേലിയൻ എണ്ണ ഇന്ത്യക്ക് വിൽക്കാൻ അമേരിക്ക തയാറെന്ന് വൈറ്റ് ഹൗസ്.  യുഎസ് നിയന്ത്രണത്തിലുള്ള സംവിധാനത്തിന് കീഴിൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ എണ്ണ വാങ്ങാൻ അനുമതി നല്കുക നൽകാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി റിപ്പോർട്ട്.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി  ചെയ്തതിന്റെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ അധിക നികുതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടയി ലാണ് അമേരിക്ക ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. 

യുഎസ് നിയന്ത്രണത്തിലുള്ള പുതിയ സംവിധാനത്തിനു കീഴിൽ ഇന്ത്യയ്ക്ക് വെനിസ്വേലിമൻ എണ്ണ വാങ്ങാൻ അനുമതി നൽകാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതായി ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, ഇത് അമേരിക്കൻ ഉപരോധങ്ങൾ മൂലം പ്രതിസന്ധിയിലായ  ഇന്ത്യ- അമേരിക്ക വ്യാ പാരം ഭാഗികമായി വീണ്ടും തുറക്കാനു ള്ള സാധ്യത ഉയർത്തുന്നു.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത്, വെനിസ്വേ ലൻ ക്രൂഡ് ഓയിൽ വീണ്ടും വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ അമേരിക്ക തയ്യാറാണോ എന്ന ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. എണ്ണ വില്പന സംബന്ധിച്ച സൂക്ഷ്മമായ വിശദാംശങ്ങൾ  തയ്യാറാക്കി ക്കൊണ്ടി രിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി

എല്ലാ രാജ്യങ്ങൾക്കും വെനിസ്വേലൻ എണ്ണ വിൽക്കാൻ വാഷിംഗ്ടൺ തയ്യാറാണെന്ന് പറഞ്ഞ യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ അടുത്ത കാലത്തെ പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ, വെനിസ്വേലൻ എണ്ണ വീണ്ടും വില്ക്കാൻ യുഎസ് അനുവദിക്കുകയാണെന്ന് റൈറ്റ് പറഞ്ഞു. അത് അമേരിക്കൻ സർക്കാരാണ് വിപണനം ചെയ്യുകയെന്നുമായിരുന്നു റൈറ്റിന്റെ പ്രതികരണം.

നിലവിൽ   50 ദശലക്ഷം ബാരൽ വരെ വെനിസ്വേലൻ എണ്ണ വില്ക്കാനാണ്  അമേരിക്ക പദ്ധതിയിടുന്നത്, തുടർന്ന് ഭാവിയിലെ ഉൽപ്പാദനത്തിൽ നിന്നുള്ള വിൽപ്പന തുടരും 

US ready to sell Venezuelan oil to India under Washington-controlled framework

Share Email
LATEST
More Articles
Top