ഓപ്പറേഷന്‍ മഡൂറോയ്ക്കായി വെനസ്വേലിയന്‍ ആകാശം പൂര്‍ണമായി അടച്ചു: നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി;മഡുറോയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഓപ്പറേഷന്‍ മഡൂറോയ്ക്കായി വെനസ്വേലിയന്‍ ആകാശം പൂര്‍ണമായി അടച്ചു: നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി;മഡുറോയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷന്റെ ഭാഗമായി വെനസ്വേലിയന്‍ ആകാശയാത്രയുടെ പൂര്‍ണ നിയന്ത്രണവും അമേരിക്കന്‍ സൈന്യം ഏറ്റെടുത്താണ് ശനിയാഴ്ച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്. കരീബിയന്‍ മേഖലയിലെ തിരക്കേറിയ യാത്രാ കാലഘട്ടത്തില്‍ ഒരുദിവസം പൂര്‍ണമായും വെനസ്വേലിയന്‍ ആകാശ പാത നിശ്ച്ചലമായി. ഇതിനിടെ നിലവില്‍ ന്യൂയോര്‍ക്ക് ജയിലില്‍ കഴിയുന്ന മഡുറോയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഫ്‌ലൈറ്റ് റാഡാര്‍ 24.കോം പ്രകാരം ഓപ്പറേഷന്‍ നടന്ന ദിവസം വെനിസ്വേലയ്ക്ക് മുകളിലൂടെ ഒരു വിമാന വിമാനവും കടന്നുപോയില്ല. കിഴക്കന്‍ കരീബിയന്‍ മേഖലയിലുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ പ്രധാന വിമാനക്കമ്പനികള്‍ റദ്ദാക്കുകയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്യൂര്‍ട്ടോ റിക്കോ, വിര്‍ജിന്‍ ദ്വീപുകള്‍, അരൂബ, വെനിസ്വേലയുടെ വടക്കുള്ള ലെസ്സര്‍ ആന്റിലീസ് ദ്വീപസമൂഹത്തിലെ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഞായറാഴ്ചത്തെ ഷെഡ്യൂളില്‍ പ്യൂര്‍ട്ടോ റിക്കോയിലേക്ക് ആറ് അധിക സര്‍വീസുകളും തിങ്കളാഴ്ച അധിക സര്‍വീസുകളും ഉള്‍പ്പെടുത്തിയതായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. അരൂബയിലേക്ക് രണ്ട് അധിക വിമാനങ്ങളും ക്രമീകരിച്ചു

വെനിസ്വേലയുടെ തീരത്ത് നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള യുഎസ് വിനോദ സഞ്ചാരികളുടെ ജനപ്രിയ അവധിക്കാല കേന്ദ്രമാണ് അരൂബയ. ഇവിടുത്തെ ക്വീന്‍ ബിയാട്രിക്‌സ് വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ തങ്ങളുടെ വിമാനത്താവളത്തേയും തുറമുഖത്തേയും ബാധിച്ചതായി ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ലൂയിസ് മുനോസ് മാരിന്‍ അന്താരാഷ്ട്ര വിമാനത്താവളം സോഷ്യല്‍ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ വെനിസ്വേലയിലെ സൈനിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യം മൂലമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നു. ലൂയിസ് മുനോസ് മാരിന്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളുടെയും ഏകദേശം 60 ശതമാനം ശനിയാഴ്ച റദ്ദാക്കിയതായി ഫ്‌ളൈറ്റ് അവേര്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കരീബിയന്‍ ദ്വീപുകളിലേക്കുള്ള തങ്ങളുടെ വിമാനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എയര്‍ കാനഡ പറഞ്ഞു. എന്നാലും യാത്രക്കാര്‍ക്ക് വീണ്ടും ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കി. മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്റ്റ്‌ജെറ്റ് അരൂബ വിമാനങ്ങള്‍ റദ്ദാക്കിയതായി പറഞ്ഞു. സൈനിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരീബിയനിലുടനീളമുള്ള വ്യോമാതിര്‍ത്തി അടച്ചതിനാല്‍ 215 വിമാനങ്ങള്‍ റദ്ദാക്കിയതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ജെറ്റ്ബ്ലൂ പറഞ്ഞു. ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും കുറാക്കാവോ, അരൂബ, ബോണെയര്‍, മറ്റ് ദ്വീപുകള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഞായറാഴ്ച പുനരാരംഭിക്കാന്‍ പദ്ധതിയിട്ടതായി ഡച്ച് എയര്‍ലൈന്‍ കെഎല്‍എം പറഞ്ഞു. കരീബിയന്‍ ക്രൂയിസുകള്‍ക്കായി ബുക്ക് ചെയ്ത ചില യാത്രക്കാരെയും വിമാന തടസങ്ങള്‍ ബാധിച്ചു.

ഇതിനിടെ കാരക്കസിലെ വസതിയില്‍ നിന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം പിടികൂടിയ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ന്യൂയോര്‍ക്കിലെ ജയിലില്‍ തടവിലാക്കിയിട്ടുള്ള മഡുറോയെ മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക. . ലഹരികടത്തുകേസിലാവും മഡുറോ വിചാരണ നേരിടേണ്ടി വരിക അമേരിക്ക അറസ്റ്റ് ചെയ്ത നിക്കോളാസ് മഡുറോയെ കൈവിലങ്ങ് വെച്ചാണ് എത്തിച്ചത്.

വെനസ്വേലിയന്‍ എണ്ണക്കച്ചവടം യുഎസ് എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുമെന്നു യു എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. അതിനിടെ, മഡുറോയാണ് ഏക പ്രസിഡന്റ് എന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. സാമ്രാജ്യത്വ എണ്ണക്കവര്‍ച്ചയുടെ ഭാഗമായാണ് മഡുറോയെ തട്ടിക്കൊണ്ടുപോയതെന്നും വെനസ്വേല സര്‍ക്കാര്‍ പറഞ്ഞു. ‘ഇനിയൊരിക്കലും ഞങ്ങള്‍ ഏതെങ്കിലും സാമ്രാജ്യത്തിന്റെ കോളനിയാവില്ല’-ഡെല്‍സി പറഞ്ഞു.

വെനസ്വേലയുടെ ഭരണം യുഎസ് നടത്തുമെന്നും ഇടക്കാല പ്രസിഡന്റ് യുഎസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം തിരുത്തിക്കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി രംഗത്ത് വന്നിരുന്നു. മഡുറോയുടെ അറസ്റ്റിനെ തുടര്‍ന്ന് ഞായറാഴ്ച്ച വെനസ്വേലിയന്‍ തെരുവുകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല.

Venezuelan skies completely closed to arrest Maduro: Hundreds of flights canceled; Maduro to be brought to court on Monday

Share Email
LATEST
More Articles
Top