വാഷിംഗ്ടണ്‍: വെനസ്വേലിയയില്‍ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ കസ്റ്റഡിയിലെടുത്ത് അമേരിക്കയിലെത്തിച്ചതിനു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ക്കു നേരെ നീക്കം നടത്തുമെന്ന സൂചന നല്കിക്കൊണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ക്യൂബ, മെക്‌സിക്കോ, കൊളംബിയ എന്നിവയ്‌ക്കെതിരേയാണ് ട്രംപ് പരാമര്‍ശം നടത്തിയിരിക്കുന്നത്. മയക്കുമരുന്ന് നിര്‍മാണവും ഇത്തരം സംഘങ്ങള്‍ക്ക് അഭയം നല്കുന്നതും ആരോപിച്ച് മെക്‌സിക്കോ, ക്യൂബ, കൊളംബിയ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരേ നടപടി വേണ്ടിവരുമെന്ന സൂചനകളാണ് ട്രംപ് നല്കുന്നത്.
‘അമേരിക്കന്‍ ജീവിതങ്ങളെ നശിപ്പിക്കാന്‍ കൊക്കെയ്ന്‍, ഫെന്റനൈല്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ മയക്കുമരുന്നുകള്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചതായും നാര്‍ക്കോ-ടെററിസം ശൃംഖലയ്ക്ക് മഡുറോ നേതൃത്വം നല്‍കിയതായും ആരോപിച്ചാണ് മറൂഡോയ്‌ക്കെതിരേ നടപടി.
എന്നാല്‍ അമേരിക്കന്‍ ലക്ഷ്യം വെനസ്വേലിയയിലെ എണ്ണയും ധാതു വിഭവങ്ങളും കൊള്ളയടിക്കുക എന്നതാണെന്നാ്ണ് വെനസ്വേലിയന്‍ ഭരണകൂടം വ്യക്തമാക്കുന്നത്. ക്യൂബയെക്കുറിച്ച്, ആ രാജ്യം ഇപ്പോള്‍ ഒരു പരാജയപ്പെടുന്ന രാഷ്ട്രമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
മെക്‌സിക്കോയെക്കുറിച്ച് മയക്കുമരുന്ന് സംഘങ്ങള്‍ രാജ്യം ഭരിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു, കൊളംബിയയില്‍ മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികളുണ്ടെന്ന് ട്രംപ് ആരോപിക്കുകയും പ്രസിഡന്റ് ഗുസ്താവോ പെട്രോ കൊക്കെയ്ന്‍ നിര്‍മ്മിക്കുന്നു എന്നും രൂക്ഷ ആരോപണം മുന്നോട്ടുവെച്ചു.
Venezuela’s Maduro caught, Trump warns Cuba, Mexico and Colombia could be next













