തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ആദ്യ വിഭാഗത്തിലെ വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നുമാണ് അവസാനത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന മാതൃക ടൗണ്‍ഷിപ്പിന്റെ ഭാഗമായി 289 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നിരുന്നു. 10 ലക്ഷത്തിന് മുകളിലും താഴെയുമുളള കടങ്ങള്‍ എഴുതി തള്ളുമെന്നാണ് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചത്. 555 പേരുടെ 1620 ലോണുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
Wayanad rehabilitation: Finance Minister says first category houses will be handed over in the third week of February













