എൽഡിഎഫിൽ തുടരും:നയം വ്യക്തമാക്കി ജോസ് കെ മാണി 

എൽഡിഎഫിൽ തുടരും:നയം വ്യക്തമാക്കി ജോസ് കെ മാണി 

കോട്ടയം: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി  കേരള കോൺഗ്രസ് എൽഡിഎഫ് വിടുമെന്ന് വാർത്തകൾ പൂർണ്ണമായും നിരാകരി ച്ചുകൊണ്ട് ജോസ് കെ മാണി പത്രസമ്മേളനം നടത്തി.

എൽഡിഎഫ് മധ്യമേഖലാ റാലിയിൽ ജാഥാ ക്യാപ്റ്റനായി തുടരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. ദിവസങ്ങളായി കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സംബ ന്ധിച്ച് വാർത്തകൾ പ്രചരിക്കു ന്നുണ്ടായിരുന്നു. ഇന്നത്തെ പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.

എൽഡിഎഫിൽ നിന്നും പുറത്തു പോകണം എന്ന് വികാരം കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉണ്ടെങ്കിലും പൂർണമായും എല്ലാവരെയും ഈ തീരുമാനം അംഗീകരി പ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ജോസ് കെ മാണി മുന്നണി മാറ്റം ഉപേക്ഷി ച്ചത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങ ളിൽ നിന്നും ലഭിക്കുന്ന സൂചന. ഭരണപക്ഷ ത്തെങ്കിലും ചില വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ ശക്തമായ നിലപാട് സ്വീകരിച്ചതായും ജോസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ ആവശ്യപ്പെടും. വന്യജീവി പ്രശ്നത്തിലും കരിമണൽ ഖനനത്തിലും ഉൾപ്പെടെ കേരള കോൺഗ്രസ് നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടതായി ജോസ് കെ മാണി കൂട്ടിച്ചേർത്തു

Will continue in LDF: Jose K Mani clarifies policy

Share Email
LATEST
More Articles
Top