കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്കോ? ചര്‍ച്ചകള്‍ സജീവമായി

കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്കോ? ചര്‍ച്ചകള്‍ സജീവമായി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്കോ? ചര്‍ച്ചകള്‍ സജീവമായികഴിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ വിഷയത്തില്‍ ഇതുവരെ ജോസ് അഭിപ്രായം പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതു ലക്ഷ്യമിട്ടാണ് നീക്കം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മുന്നണി മാറ്റത്തില്‍ ജോസ് കെ മാണിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മുന്നണി മാറ്റം സംബന്ധിച്ച് മന്ത്രി റോഷിയും ജോസും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Will Kerala Congress-M join UDF? Discussions active.

Share Email
LATEST
Top